വാഷിംഗ്‌ടൺ : സാൽമൊണല്ല ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്ന് കോസ്റ്റ്‌കോ സ്റ്റോറുകളിൽ നിന്ന് വിറ്റഴിച്ച മുട്ടകൾ തിരിച്ചുവിളിക്കാൻ മുന്നറിയിപ്പ് നൽകി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ.
കോസ്റ്റ്‌കോയുടെ കിർക്ക്‌ലാൻഡ് സിഗ്നേച്ചർ ബ്രാൻഡിന് കീഴിൽ വിൽക്കുന്ന ഓർഗാനിക് മുട്ടകളുടെ ഏകദേശം 10,800 റീട്ടെയിൽ യൂണിറ്റുകൾ ന്യൂയോർക്ക്-ഹാൻഡ്‌സം ബ്രൂക്ക് ഫാംസ് തിരിച്ചുവിളിച്ചതായി നവംബർ 27-ന് എഫ്ഡിഎ അറിയിച്ചു.
വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ തിരിച്ചുവിളിച്ച ഈ മുട്ടകളെ എഫ്‌ഡിഎ ക്ലാസ് I കാറ്റഗറിയിലേക്കാണ് തരംതിരിച്ചിരിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ, അല്ലെങ്കിൽ മരണത്തിന് കാരണമാകുന്നവ എന്നിവയെയാണ് ക്ലാസ് ഒന്നിൽ ഉൾപെടുത്തുക.
നവംബർ 22 മുതൽ അലബാമ, ജോർജിയ, നോർത്ത് കരോലിന, സൗത്ത് കരോലിന, ടെന്നസി എന്നിവിടങ്ങളിലെ 25 കോസ്റ്റ്‌കോ സ്റ്റോറുകളിൽ ഇത്തരം മുട്ടകൾ വിറ്റിട്ടുണ്ട്. മുട്ട വാങ്ങിയവർ തിരികെ നൽകിയാൽ കോസ്റ്റ്കോ റീഫണ്ട് നൽകണമെന്നും എഫ്ഡിഎ പറഞ്ഞു.
മനുഷ്യരിലും മൃഗങ്ങളിലും കാണുന്ന ബാക്ടീരിയയാണ് സാൽമൊണല്ല. ഭക്ഷ്യ വിഷബാധ ഉണ്ടാക്കുന്നതിൽ മുൻപന്തിയിലാണ് ഈ ബാക്ടീരിയ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്