ന്യൂയോര്‍ക്ക്: ക്രിസ്മസ് ദിനത്തില്‍ തിരക്കേറിയ ന്യൂയോര്‍ക്ക് സിറ്റിയില്‍ കാല്‍നടയാത്രക്കാര്‍ക്ക് നേരെ ടാക്‌സി ക്യാബ് ഇടിച്ചുകയറി അപകടം. ആറ് പേര്‍ക്ക് പരിക്ക്. ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് ഇക്കാര്യം സ്ഥിരീകരിച്ചു. വൈകുന്നേരം നാല് മണിക്ക് ശേഷം ഹെറാള്‍ഡ് സ്‌ക്വയറിലെ സിക്‌സ്ത് അവന്യൂവിലും വെസ്റ്റ് 34-ാമത്‌സ്ട്രീറ്റിലും ഒരു ടാക്സി ക്യാബ് കാല്‍നടയാത്രക്കാരെ ഇടിച്ചതായി മറ്റൊരു റിപ്പോര്‍ട്ടും ഉണ്ട്.
ടാക്‌സി ക്യാബ് ഡ്രൈവര്‍ 58 കാരനായ ആളാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. എന്താണ് അപടത്തിന് കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്