ന്യൂയോർക്ക് : മിയാമി-ഡേഡ് കൗണ്ടി കമ്മീഷണർ കെവിൻ മരിനോ കാബ്രേരയെ പനാമയിലെ അംബാസഡറായി നാമനിർദ്ദേശം ചെയ്ത് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.
"അമേരിക്കൻ തത്ത്വങ്ങൾക്കായുള്ള കടുത്ത പോരാളി" എന്നാണ് ട്രംപ് കബ്രേരയെ വിശേഷിപ്പിച്ചത്, സാമ്പത്തിക വളർച്ചയെ നയിക്കുന്നതിലും അന്താരാഷ്ട്ര പങ്കാളിത്തം വളർത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചുവെന്ന് ട്രംപ് പറഞ്ഞു.
പനാമ കനാലിൻ്റെ മേൽ യു.എസിൻ്റെ നിയന്ത്രണം പുനഃസ്ഥാപിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അംബാസഡർ സ്ഥാനത്തേക്കുള്ള പ്രഖ്യാപനം.
അമേരിക്കൻ കപ്പലുകൾ കനാൽ വഴി പോകുന്നതിന് അന്യായ നികുതി പനാമ ചുമത്തുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സഖ്യ കക്ഷിയായ പനാമയ്ക്ക് ട്രംപ് താക്കീത് നൽകിയത്. പനാമ കനാൽ മേഖലയിൽ ചൈനീസ് സ്വാധീനം വർധിക്കുന്നതിലും ട്രംപ് ആശങ്ക ഉയർത്തി.
പനാമ ഇത്തരത്തില്‍ അമിത നിരക്ക് ഈടാക്കുന്നത് അധിക്ഷേപമാണെന്നും, പ്രത്യേകിച്ച് അമേരിക്ക പനാമയ്ക്ക് നല്‍കിയ ദാനമാണ് കനാലെന്ന് അറിഞ്ഞുകൊണ്ട് ഇത്തരത്തില്‍ പെരുമാറുന്നത് പരിഹാസ്യമാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ കനാൽ ഭരണത്തിൽ ചൈനയ്ക്ക് ഒരു സ്വാധീനവുമില്ലെന്ന് പനാമ പ്രസിഡൻ്റ് ജോസ് റൗൾ മുലിനോ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്