ബെൻസൻവിൽ ഇടവകയിലെ ആദ്യ ക്രിസ്തുമസ് വർണാഭമായി

DECEMBER 25, 2024, 6:28 PM

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ഇടവക ദൈവാലയത്തിൽ പുതിയ ഇടവക ദൈവാലയ രൂപീകരണത്തിന് ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസ് അനുഗ്രഹപൂർണമായി.

ക്രിസ്തുമസ്സ് തിരുകർമ്മങ്ങൾ ഡിസം. 24 ചൊവ്വ വൈകിട്ട് 7ന് മലയാളത്തിൽ വികാരി ഫാ. തോമസ് മുളവനാലിന്റെ കാർമികത്വത്തിൽ ദേവാലയത്തിലും ഫാ. ബിൻസ് ചേത്തലിലിന്റെ കാർമികത്വത്തിൽ ഇടവകഹാളിലും തിരുകർമ്മങ്ങൾ നടന്നു.


vachakam
vachakam
vachakam

തുടർന്ന് കുഞ്ഞിപ്പൈതങ്ങളുടെ ആദ്യ ക്രിസ്തുമസ്സിന് എത്തിയ കുഞ്ഞുങ്ങളെ പ്രത്യേകം ആദരിച്ചു. തുടർന്ന് മതബോധനകുട്ടികളുടെ ക്രിസ്തുമസ് കലാപരിപാടികൾ ഹാളിൽ നടത്തപ്പെട്ടു.

കലാപരിപാടികൾക്ക് ശേഷം ഇടവക സമൂഹം ഒരുക്കിയ സ്‌നേഹവിരുന്ന് എല്ലാവർക്കും നൽകി. കൈക്കാരൻമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളിൽ, ജെൻസൻ ഐക്കരപറമ്പിൽ, കിഷോർ കണ്ണാല എന്നിവരുടെ നേതൃത്വത്തിൽ ആദ്യ ക്രിസ്തുമസ്സിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി.

ലിൻസ് താന്നിച്ചുവട്ടിൽ

vachakam
vachakam
vachakam

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam