ഡാളസ് : ഫ്രിസ്‌ക്കോ ഹിൽസ് മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 07 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ കാരൾട്ടൻ സെന്റ് മേരിസ് മലങ്കര ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്‌സ് ചർച്ച് ഹാളിൽ വച്ചു നടത്തപ്പെട്ടു.
കരോൾ ഗാനങ്ങൾ, കുട്ടികളുടെ ഡാൻസ്, തുടങ്ങി വിവിധ കലാവിരുന്നുകൾ ആഘോഷങ്ങൾക്ക് ചാരുതയേകി. ഫ്രിസ്‌ക്കോ ഹിൽസ് മലയാളി കൂട്ടായ്മയുടെ ഒത്തൊരുമയും പങ്കാളിത്തവും പരിപാടിയെ വൻ വിജയമാക്കി. ക്രിസ്തുമസ് ആഘോഷയങ്ങൾക്കൊപ്പം പുതുവത്സരത്തിന്റെ പ്രതീക്ഷകളും ഏവരും പങ്കുവെച്ചു.
ക്രിസ്തുമസ് കേക്ക് മുറിച്ചും ന്യൂ ഇയർ ഡിന്നർ തയ്യാറാക്കിയും സംഘാടകർ പരിപാടികൾ ആസ്വാദ്യകരമാക്കി. ജോട്ടി ജോസഫ്, റ്റിജു ഏബ്രഹാം, മില്ലി മാത്യൂസ്, ജോസ് പോൾ പ്രകാശ് എന്നിവരാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.
മാർട്ടിൻ വിലങ്ങോലിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്