ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) ആഭിമുഖ്യത്തിൽ ക്രിസ്തുമസ് കരോൾ സർവീസും മൂന്നാമത് കരോൾ ഗാന മൽസരവും വിപുലമായ പരിപാടികളോടെ നടത്തപ്പെടും.
ഡിസംബർ 29ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഹൂസ്റ്റൻ സെന്റ്. തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ ഹാളിൽ (2411, 5th Sreet, Stafford, TX, 77477) വച്ച് നടത്തപ്പെടുന്ന പരിപാടികളിൽ ഹൂസ്റ്റണിലെ ഇരുപതു ഇടവകകളിലെ ടീമുകൾ പങ്കെടുക്കും.
ഈ വർഷത്തെ കരോൾ സർവീസിൽ വെരി. റവ. ഫാ. സഖറിയ റമ്പാൻ (വികാരി സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച്, സാൻ അന്റോണിയോ) ക്രിസ്തുമസ് ദൂത് നൽകും. കരോൾ ഗാന മൽസര വിജയികൾക്ക് എവർ റോളിങ് ട്രോഫി നൽകുന്നതായിരിക്കും.
ഹൂസ്റ്റണിലെ ഏറ്റവും വലിയ ക്രിസ്തുമസ് ആഘോഷങ്ങളിൽ ഒന്നായ എക്യൂമെനിക്കൽ ക്രിസ്തുമസ് ആഘോഷം വൻവിജയമാക്കി തീർക്കുവാൻ ഐ.സി.ഇ.സി.എച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശ്, റവ.ഫാ.രാജേഷ് ജോൺ (വൈസ് പ്രസിഡന്റ്), റവ. ഫാ. ജെക്കു സക്കറിയ, റവ. സോനു വർഗീസ്, സെക്രട്ടറി റെജി ജോർജ്, ട്രസ്റ്റി രാജൻ അങ്ങാടിയിൽ, ജോൺസൻ വറുഗീസ്, പ്രോഗ്രാം കോ -ഓർഡിനേറ്റർ സിമി തോമസ്, പി.ആർ.ഒ ജോൺസൻ ഉമ്മൻ, ഷീജ വർഗീസ്, എബ്രഹാം തോമസ് എന്നിവരുടെ നേതൃത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്