ഇന്ത്യൻ എൻജിനീയേഴ്‌സ് അസോസിയേഷന്റെ ആനുവൽ ഗാല ഗംഭീരമായി പര്യവസാനിച്ചു

DECEMBER 23, 2024, 9:48 PM

ഷിക്കാഗോ: അമേരിക്കൻ അസോസിയേഷൻ ഓഫ് എൻജിനീയേഴ്‌സിന്റെ 4-ാമത് ആനുവൽ ഗാല ഷിക്കാഗോ, ഓക്ക്ബ്രൂക്ക് മാരിയറ്റിൽ ഗ്രാൻഡ് ബാൾറൂമിൽ വച്ച് ഗംഭീരമായി പര്യവസാനിച്ചു. വിവിധ വിശിഷ്ടവ്യക്തികളെകൊണ്ട് തിങ്ങിനിറഞ്ഞ സദസ്സിൽ യു.എസ് കോൺഗ്രസ്മാനും ശാസ്ത്രജ്ഞനുമായ ബിൽ ഫോസ്റ്റർ, പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ്, കോൺസുൽ ജനറൽ ഓഫ് ഇന്ത്യ സോമനാദ് ഘോഷും എ.എ.ഇ.ഐ.ഒ. ബോർഡ് അംഗങ്ങളും ചേർന്ന് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസംഗത്തിൽ കോൺഗ്രസ്മാൻ ബിൽ ഫോസ്റ്റർ സയൻസ് ആന്റ് ടെക്‌നോളജി രംഗത്ത് ഇന്ത്യൻ എജിനീയേഴ്‌സ് അസോസിയേഷനും യു.എസ് കോൺഗ്രസും കൈകോർത്ത് വിവിധ പ്രൊജക്ടുകളിൽ പ്രവർത്തിക്കുമെന്ന് അറിയിച്ചു. മറ്റു വിശിഷ്ടവ്യക്തികളും എൻജിനീയേഴ്‌സുമായ യുഎസ് കോൺഗ്രസ്മാൻ രാജാകൃഷ്ണമൂർത്തിയും ഷോൺകാസ്റ്റിനും ഈ ഗാലയിൽ സംസാരിച്ചു. പ്രിൻസൻഷൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും ഹാർവാർഡ് ലാ ഗ്രാഡുവേറ്റുമായ യു.എസ് കോൺഗ്രസ്മാൻ രാജാകൃഷ്ണമൂർത്തി തന്റെ കീനോട്ട് പ്രസംഗത്തിൽ എ.എ.ഇ.ഐ.ഒയുടെ ചാരിറ്റി പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു.

ഐ.ഐ.ടി ഗ്രാജുവേറ്റും ഐ.എഫ്.എസ് ഓഫീസറുമായ കോൺസുൽ ജനറൽ ഓഫ് ഇന്ത്യ സോമനാഥ് ഘോഷ്, എ.എ.ഇ.ഐ.ഒ വിവിധ അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ ഇന്ത്യൻ എജിനീയറിംഗ് സ്റ്റുഡൻസിന്റെ ചാപ്റ്ററുകൾ തുടങ്ങി ഇന്ത്യയിലേയും അമേരിക്കയിലേയും എൻജിനീയറിംഗ് കുട്ടികളെ ഓർമ്മിപ്പിച്ചു കൊണ്ട് വെബ്‌നാർ നടത്തുന്നത് വളരെ പ്രശംസനീയമാണെന്ന് അറിയിച്ചു.

vachakam
vachakam
vachakam

പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ് എ.എ.ഇ.ഐ.ഒയുടെ ഭാവിപരിപാടികൾ വിശദീകരിച്ചു. എല്ലാ സ്‌പോൺസേഴ്‌സിനും നന്ദി അറിയിക്കുകയും ചെയ്തു. ബോളിവുഡ് ഗായിക അംഗിത മൂഖർജിയുടെ നേതൃത്വത്തിൽ ഗംഭീര ഗാനമേള അരങ്ങേറി. ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നൃത്തങ്ങളും പ്രശസ്ത നടി ശ്വേത വാസുദേവയായിരുന്നു പരിപാടികളുടെ എം.സി.

വിവിധ കലാപരിപാടികൾക്കു ശേഷം ഡിന്നറോടു കൂടി പരിപാടികൾക്കു തിരശ്ശീല വീണു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam