സ്പാനിഷ് ലാ ലീഗയിൽ സെവിയ്യയെ 4-2ന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. നിലവിൽ ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡും ആയി ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് അവർക്കുള്ളത്.
മത്സരത്തിൽ പത്താം മിനിറ്റിൽ റോഡ്രിഗോയുടെ പാസിൽ നിന്നുഗ്രൻ ലോങ് റേഞ്ച് ഗോളിലൂടെ കിലിയൻ എംബപ്പെയാണ് റയലിന്റെ ഗോൾ വേട്ട തുടങ്ങിയത്. 20-ാമത്തെ മിനിറ്റിൽ കാമവിങയുടെ പാസിൽ നിന്ന് സമാനമായ ഉഗ്രൻ ഗോൾ നേടിയ ഫെഡറിക്കോ വാൽവെർഡെ റയലിന് രണ്ടാം ഗോൾ സമ്മാനിച്ചു.
34-ാമത്തെ മിനിറ്റിൽ ലൂകാസ് വാസ്‌കസിന്റെ പാസിൽ നിന്ന് ഗോൾ നേടിയ റോഡ്രിഗോ ഏതാണ്ട് റയൽ ജയം ഉറപ്പിച്ചു. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ സെവിയ്യ ഇസാക് റൊമേറോയുടെ ഗോളിൽ ഒരു ഗോൾ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ 53-ാമത്തെ മിനിറ്റിൽ എംബപ്പെയുടെ പാസിൽ നിന്ന് ഗോൾ നേടിയ ബ്രാഹിം ഡിയാസ് റയൽ ജയം ഉറപ്പിച്ചു. മത്സരത്തിൽ 85-ാമത്തെ മിനിറ്റിൽ ലുകബാകികോ സെവിയ്യക്കായി ആശ്വാസ ഗോൾ നേടി.
സെവിയ്യ ക്യാപ്ടൻ ജീസസ് നവാസ് പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്നും വിരമിച്ചു
റയലിനെതിരായ ഞായറാഴ്ചത്തെ മത്സരം സെവിയ്യയുടെ ക്യാപ്ടനും വിംഗറുമായ ജീസസ് നവാസിന്റെ പ്രൊഫഷണൽ കരിയറിലെ അവസാന കളിയായിരുന്നു. ഈ മാസം 31ഓടെ സെവിയ്യയുമായുള്ള തന്റെ കരാർ അവസാനിക്കുന്നതോടെ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് നേരത്തേ തന്നെ 39കാരനായ നവാസ് അറിയിച്ചിരുന്നു. മത്സരത്തിന് മുമ്പ് റയലിന്റെയും സെവിയ്യയുടേയും താരങ്ങൾ നവാസിന് ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നു. സ്‌പെയിൻ ദേശീയ ടീമിലും മിന്നും പ്രകടനം കാഴ്ചവച്ച നവാസ് 2009 മുതൽ 2024വരെ 56 മത്സരങ്ങളിൽ രാജ്യത്തിന്റെ ജേഴ്‌സിയണിഞ്ഞു. 2010ൽ ലോകകപ്പും 2012,2024 യൂറോ കപ്പും 2023 നേഷൻസ് ലീഗ് കിരീടം തുടങ്ങിയ പ്രധാന കിരീട നേട്ടങ്ങളിൽ പങ്കാളിയായി.
2003 മുതൽ കളിക്കളത്തിലുള്ള നവാസ് 18 സീസണുകളിൽ സെവിയ്യയ്ക്കായി കളത്തിലിറങ്ങി.705 മത്സരങ്ങളിൽ കളിച്ചു. ക്ലബിനൊപ്പം 4 യൂറോപ്പ ലീഗ് കിരീടങ്ങളും നേടി. 2014 മുതൽ 2017വരെ മാഞ്ചസ്റ്റർ സിറ്റിക്കായി 183 മത്സരങ്ങൾക്കായി ബൂട്ടുകെട്ടി. ഒരു പ്രിമിയർ ലീഗ് കിരീടവും രണ്ട് ലീഗ് കപ്പുകളും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്