ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഗോൾ മഴയോടെ ടോട്ടൻഹാം ഹോട്ട്‌സ്പറിനെ മൂന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്ത് ലിവർപൂൾ. ക്രിസ്മസിന് മുമ്പ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ലിവറിനായി. ടോട്ടൻ ഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ലൂയിസ് ഡിയാസും മുഹമ്മദ് സലയും ലിവറിനായി രണ്ട് ഗോൾ വീതം നേടി.
മക് അലിസ്റ്ററും ഷോബോസ്ലായിയും ഓരോ ഗോൾ വീതം നേടി. മാഡിസൺ, കുളുസേവ്‌സ്‌കിയും സോളങ്കിയും ടോട്ടത്തിനായി ലക്ഷ്യം കണ്ടു. ഇടവേളയ്ക്ക് പിരിയുമ്പോൾ ലിവർ 3-1ന് മുന്നിലായിരുന്നു. രണ്ട് സമനിലകൾക്ക് ശേഷം ലിവർ വിജയവഴിയിൽ തിരിച്ചെത്തിയ മത്സരമാണിത്. ലിവറിന്
16 മത്സരങ്ങളിൽ നിന്ന് 39 പോയിന്റായി. 11-ാം സ്ഥാനത്തുള്ള ടോട്ടനത്തിന് 17 മത്സരങ്ങളിൽ നിന്ന് 23 പോയിന്റാണുള്ളത്.
അതേ സമയം രണ്ടാം സ്ഥാനത്തുള്ള ചെൽസി എവർട്ടണിനോട് ഗോൾരഹിത സമനിലയിൽ പിരിഞ്ഞതും ലിവറിന് നേട്ടമായി. ലിവറും ചെൽസിയും തമ്മിലുള്ള പോയിന്റകലം രണ്ടിൽ നിന്ന് നാലായി കൂടി. എന്നാൽ ലിവറിനെക്കാൾ രണ്ട് മത്സരം കുറച്ചേ കളിച്ചിട്ടുള്ളൂ ചെൽസി. 10 മത്സരങ്ങളിൽ നിന്ന് ചെൽസിക്ക് 35 പോയിന്റാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്