ഖേൽരത്‌നയിൽ നിന്ന് ഒളിംപിക്‌സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞോ? 

DECEMBER 23, 2024, 12:59 AM

ഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ കേന്ദ്ര കായിക മന്ത്രാലയം ശുപാർശ ചെയ്തില്ല.

വിരമിച്ച സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ അധ്യക്ഷനായ 12 അംഗ സമിതിയാണ് ബഹുമതിക്കായി താരങ്ങളുടെ പേര് ശുപാർശ ചെയ്തത്.

ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനെയും പാരാലിംപിക്സ് മെഡൽ ജേതാവ് പ്രവീൺ കുമാറിനെയും ഖേൽരത്‌നയ്ക്ക് ശിപാർശ ചെയ്തിട്ടുണ്ട്. 

vachakam
vachakam
vachakam

മനു ഭാക്കർ പുരസ്‌കാരത്തിന് അപേക്ഷിച്ചിട്ടില്ലെന്നാണു കേന്ദ്രം നൽകുന്ന വിശദീകരണം. എന്നാൽ, അപേക്ഷ അയച്ചിരുന്നുവെന്ന് മനുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചു.  

 കഴിഞ്ഞ പാരിസ് ഒളിംപിക്‌സിൽ ഷൂട്ടിങ്ങിൽ രണ്ട്  വെങ്കല മെഡലുമായി ചരിത്രം കുറിച്ചിരുന്നു മനു ഭാക്കർ. 10 മീറ്റർ എയർ പിസ്റ്റളിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് വിഭാഗത്തിലുമായിരുന്നു മെഡൽ നേട്ടം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam