ഇന്റർ കോണ്ടിനെന്റൽ കപ്പ് റയൽ മാഡ്രിഡിന്

DECEMBER 20, 2024, 2:47 AM

ഖത്തറിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പ് റയൽ മാഡ്രിഡ് സ്വന്തമാക്കി. ഫൈനലിൽ മെക്‌സിക്കൻ ക്ലബായ പച്ചുകയെ നേരിട്ട റയൽ മാഡ്രിഡ് മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഈ സീസണിലെ റയൽ മാഡ്രിഡിന്റെ രണ്ടാം കിരീടമാണിത്.

പരിക്ക് മാറി എത്തിയ എംബപ്പെ ആണ് റയലിന് ലീഡ് നൽകിയത്. 37-ാം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ റോഡ്രിഗോയിലൂടെ റയൽ മാഡ്രിഡ് ലീഡ് ഇരട്ടിയാക്കി. എംബപ്പെ ആയിരുന്നു ഈ ഗോൾ ഒരുക്കിയത്.

84-ാം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ മാഡ്രിഡ് മൂന്നാം ഗോളും വിജയവും പൂർത്തിയാക്കി. പെനാൾറ്റിയിൽ നിന്നായിരുന്നു ഈ ഗോൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam