13 വർഷത്തെ അവിസ്മരണീയമായ ക്രിക്കറ്റ് യാത്രയ്ക്ക് ശേഷം ഇന്ത്യയുടെ സ്പിൻ ഇതിഹാസം ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. സമീപകാലത്ത് മറ്റേതൊരു സ്പിന്നറെക്കാളും മികച്ചതായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അശ്വിൻ എന്ന പ്രതിഭയുടെ സംഭാവന. നീല ജഴ്‌സിയിൽ ബാറ്റും പന്തും കൊണ്ട് അശ്വിൻ ഒരു ഇതിഹാസ കഥ തന്നെ സൃഷ്ടിച്ചു.
2011ൽ ആണ് അശ്വിൻ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. അതെ വർഷം തന്നെ നടന്ന ലോകകപ്പിൽ ഇന്ത്യൻ സ്പിൻ നിരയെ മുന്നിരയിൽ നിന്നും നയിച്ചതും അശ്വിൻ തന്നെയായിരുന്നു. എംഎസ് ധോണിയുടെ കീഴിൽ ഇന്ത്യ തങ്ങളുടെ രണ്ടാം ലോകകപ്പ് ഉയർത്തുമ്പോൾ അശ്വിൻ വളരെ ചെറുപ്പമായിരുന്നു. പിന്നീട് ആ വർഷം ഇന്ത്യൻ ടീമിൽ ധോണിയുടെ വജ്രായുധമായി അശ്വിൻ മാറി. 2013ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയുടെ വിജയത്തിൻ്റെ ഭാഗമായിരുന്നു അശ്വിൻ.
ഇന്ത്യക്കായി 106 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 200 ഇന്നിംഗ്‌സുകളിൽ നിന്ന് 537 വിക്കറ്റുകളാണ് അശ്വിൻ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളറാണ് അശ്വിൻ. റെഡ് ബോൾ ക്രിക്കറ്റിലും അശ്വിൻ എണ്ണമറ്റ റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റുകൊണ്ടും അശ്വിൻ മാന്ത്രികത തെളിയിച്ചിട്ടുണ്ട്. ടെസ്റ്റിൽ ആറ് സെഞ്ച്വറികൾ അശ്വിൻ നേടിയിട്ടുണ്ട്.
2010 ജൂണിലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. 2011ല്‍ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമംഗമായിരുന്നു അശ്വിന്‍. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരവും (11) അശ്വിന്‍ തന്നെ. അനില്‍ കുംബ്ലേക്ക് ശേഷം ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളറും അശ്വിനാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ ഏഴാമതുണ്ട് അശ്വിന്‍. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്ബരയിലാണ് അശ്വിന്‍ അവസാനമായി കളിച്ചത്. മൂന്ന് ടെസ്റ്റില്‍ നിന്ന് ഒമ്ബത് വിക്കറ്റ് മാത്രമാണ് അശ്വിന്‍ വീഴ്‌ത്തിയത്.
എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഒരാളായ അശ്വിന്‍, 2016ല്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ നേടി. 2016ല്‍ ഇന്ത്യയ്‌ക്കുവേണ്ടി 12 ടെസ്റ്റ് മത്സരങ്ങളില്‍ 72 വിക്കറ്റുകള്‍ താരം വീഴ്‌ത്തി.
അതേസമയം അശ്വമേധം ഇവിടെ അവസാനിക്കുന്നില്ല, 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ അശ്വിൻ്റെ മാജിക് ക്രിക്കറ്റ് ആരാധകർക്ക് കാണാൻ കഴിയും. ഏറെ നാളുകൾക്ക് ശേഷം 2025ൽ സ്വന്തം നാടായ ചെന്നൈ സൂപ്പർ കിംഗ്സിനായി (സിഎസ്കെ) അശ്വിൻ കളിക്കും. കഴിഞ്ഞ നവംബറിൽ നടന്ന ലേലത്തിൽ ഒമ്പത് കോടിക്കാണ് അശ്വിനെ ചെന്നൈയിലെത്തിച്ചത്. രാജസ്ഥാൻ റോയൽസിൽ നിന്നാണ് അശ്വിൻ ചെന്നൈയ്ക്ക് വേണ്ടി കളിക്കാനെത്തുന്നത്. തൻ്റെ പഴയ വിശ്വസ്തനായ ക്യാപ്റ്റൻ ധോണിക്കൊപ്പം അശ്വിൻ തിരിച്ചെത്തുമ്പോൾ ക്രിക്കറ്റ് ലോകത്തിന് ആ പഴയ കൂട്ടുകെട്ട് കാണാൻ കഴിയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്