അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നർമാരിലൊരാളായ രവിചന്ദ്രൻ അശ്വിൻ. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം.
ബ്രിസ്ബന്‍ ടെസ്റ്റിന് ശേഷം രോഹിത് ശര്‍മയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ടെസ്റ്റിൽ കളിച്ചിരുന്നെങ്കിലും ഈ ടെസ്റ്റിൽ അശ്വിന് പ്ലേയിങ് ഇലവനിൽ സ്ഥാനം കിട്ടിയിരുന്നില്ല. 2010 ജൂണിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. 2011ല്‍ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമംഗമായിരുന്നു അശ്വിന്‍.
106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 116 ഏകദിനത്തില്‍ 156 വിക്കറ്റും 65 ട്വന്റി 20യില്‍ 72 വിക്കറ്റും സമ്പാദിച്ചു. ടെസ്റ്റില്‍ 6 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ആകെ 3503 റണ്‍സ്.
ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരവും (11) അശ്വിന്‍ തന്നെ. അനില്‍ കുംബ്ലേക്ക് ശേഷം ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളറും അശ്വിനാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ ഏഴാമതുണ്ട് അശ്വിന്‍. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയിലാണ് അശ്വിന്‍ അവസാനമായി കളിച്ചത്. മൂന്ന് ടെസ്റ്റില്‍ നിന്ന് ഒമ്പത് വിക്കറ്റ് മാത്രമാണ് അശ്വിന്‍ വീഴ്ത്തിയത്.
മത്സരത്തിന്റെ അഞ്ചാം ദിനം ഡ്രെസിങ് റൂമിൽ വെച്ച് വിരാട് കോഹ്ലിയും അശ്വിനും തമ്മിലുള്ള സംസാരത്തിനിടെ ഇരുവരും വൈകാരികമായി ആശ്വസിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സമയത്തു തന്നെ അശ്വിൻ വിരമിക്കുമോ എന്ന ചർച്ചകൾ ഉയർന്നിരുന്നു.
Jai Hind 🇮🇳. pic.twitter.com/Vt4ZdvDEDX
— Ashwin 🇮🇳 🧢 (@ashwinnravi99) December 18, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്