ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശർമ്മക്കൊപ്പം മത്സരശേഷം നടത്തിയ പത്രസമ്മേളനത്തിൽ ആണ് അശ്വിൻ തന്റെ തീരുമാനം അറിയിച്ചത്.
തന്റെ മുൻ നായകന്മാർക്കും ടീം അംഗങ്ങൾക്കും എല്ലാം നന്ദി പറഞ്ഞ അശ്വിൻ ഇപ്പോൾ തന്നോട് കൂടുതലായി ഒന്നും ചോദിക്കരുതെന്നും എന്നാൽ താൻ വളരെ വിഷമത്തിൽ ആണെന്നുമാണ് പറഞ്ഞത്.
ഇപ്പോഴിതാ കോഹ്ലി അശ്വനെക്കുറിച്ച് മനസ് തുറക്കുകയാണ്; ” നീണ്ട 14 വർഷങ്ങൾ നമ്മൾ ഒരുമിച്ച് കളിച്ചു. നീ എന്നോട് വിരമിക്കൽ പ്രഖ്യാപനം പറഞ്ഞപ്പോൾ എനിക്ക് സങ്കടം സഹിക്കാനായില്ല. അപ്പോൾ ഞാൻ നമ്മളുടെ പഴയ മത്സരങ്ങളും, മനോഹരമായ നിമിഷങ്ങളും ഓർത്തു പോയി.
നമ്മൾ ഒരുമിച്ചുള്ള യാത്ര ഞാൻ അത്രയും ആസ്വദിച്ചിരുന്നു. നിന്റെ കഴിവും, ഇന്ത്യക്ക് വേണ്ടി നീ നൽകിയ സംഭാവനകളും ഒരിക്കലും ആരും മറക്കില്ല. നിന്നെ എന്നും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായി കാണും” വിരാട് കോഹ്ലി പറഞ്ഞു.
എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഒരാളായ അശ്വിന്‍, 2016ല്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ നേടി. 2016ല്‍ ഇന്ത്യയ്ക്കുവേണ്ടി 12 ടെസ്റ്റ് മത്സരങ്ങളില്‍ 72 വിക്കറ്റുകള്‍ താരം വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്