വനിതാ ടി20യിൽ ലോക റെക്കോഡ് നേട്ടവുമായി ഇന്ത്യയുടെ സ്മൃതി മന്ദാന. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20യിൽ 29-ാം അർധസെഞ്ചുറി നേടി താരം ചരിത്രം സൃഷ്ടിച്ചു.
തൻ്റെ അർധസെഞ്ചുറിയോടെ ന്യൂസിലൻഡ് ഇതിഹാസം സൂസി ബേറ്റ്‌സിനെ (28) മറികടന്ന് മന്ദാന വനിതാ ടി20യിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറി നേടിയ താരമായി. വനിതാ ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് മന്ദാന - 3,684 റൺസ്. 141 ഇന്നിങ്‌സുകളിൽ നിന്നായിരുന്നു താരത്തിൻ്റെ നേട്ടം. സൂസി ബേറ്റ്‌സാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 168 ഇന്നിങ്‌സുകളിൽ നിന്നായിരുന്നു താരത്തിൻ്റെ നേട്ടം.
മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 15.4 ഓവറില്‍ ഓവറില്‍ വിജയം കണ്ടു. ഒമ്ബത് വിക്കറ്റിനാണ് ജയം. ഇതോടെ പരമ്ബരയില്‍ ഓരോ ജയം വീതം ഇരുടീമുകളും സ്വന്തമാക്കി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനെത്തിയ ഇന്ത്യ, ക്യാപ്റ്റന്‍ സ്മൃതി മന്ധാനയുടെ മികച്ച ഇന്നിങ്‌സില്‍(41 പന്തില്‍ നിന്ന് 62 റണ്‍സ്) റണ്‍ബലത്തില്‍ നിശ്ചിത 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് എടുത്തത്.
മറുപടി ബാറ്റിങ്ങില്‍ വീന്‍ഡിസിന് ക്വിയന ജോസഫും ഹെയ്ലിയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. 22 പന്തില്‍ നിന്ന് 38 റണ്‍സാണ് ക്വിയന ജോസഫ് എടുത്തത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 66 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഏഴാം ക്വിയന ജോസഫ് ജോസഫിനെ സൈമ താക്കൂര്‍ പുറത്താക്കി.
പിന്നീട് വിന്‍ഡീസിന് വിക്കറ്റുകളൊന്നും നഷ്ടമായില്ല. ഷെമെയ്ന്‍ കാംപെല്ലിനെ കൂട്ടുപിടിച്ച് ഹെയ്‌ലി വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു. 17 ഫോറുകള്‍ ഉള്‍പ്പെടെ 47 പന്തില്‍ 85 റണ്‍സ് ഹെയ്‌ലി നേടി. നാല് ഫോറുകള്‍ ഉള്‍പ്പെടെ 26 പന്തില്‍ നിന്ന് 29 റണ്‍സാണ് ഷെമെയ്ന്‍ നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്