പത്തനംതിട്ട: വിദേശ പഠനത്തിന് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവതി അറസ്റ്റിൽ.
പത്തനംതിട്ട വെച്ചുച്ചിറ സ്വദേശി രാജിയെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനുശേഷം പല സ്ഥലങ്ങളിലും വാടക വീടുകളിലായിരുന്നു രാജിയുടെ താമസം.
ചുനക്കര സ്വദേശിയുടെ മകൾക്ക് വിദേശ പഠനത്തിന് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി. യുവതി താമസിച്ചിരുന്ന തിരുവല്ല കാട്ടൂക്കരയിലെ വീട്ടിൽ വച്ച് 2022 ഏപ്രിൽ 14 ന് ആദ്യം നാലര ലക്ഷം രൂപ വാങ്ങി.
തുടർന്നു പലപ്പോഴായി കൂടുതൽ തുക കൈക്കലാക്കി. 10,40,288 രൂപ നൽകിയിട്ടും വിസ നൽകിയില്ല. പിന്നീട് പണം തിരികെ നൽകാതെ മുങ്ങുകയായിരുന്നു.
സമാന രീതിയിലുള്ള നാല് കേസുകളിലും ഇവർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്