ശബരിമല: ശബരിമല ദർശനത്തിനായി എത്തിയ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരം കോരാണി ദേവി മന്ദിരത്തിൽ വിജയകുമാർ ( 68 ) ആണ് മരിച്ചത്.
ശരംകുത്തി ഭാഗത്തെ ചുക്കുവെള്ള വിതരണ കേന്ദ്രത്തിന് സമീപത്ത് വച്ച് വ്യാഴാഴ്ച പുലർച്ചെ അഞ്ചേകാലോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജയകുമാർ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്