മാരാമൺ കൺവെൻഷനിൽ പ്രാസംഗികനായി വിഡി സതീശനും ക്ഷണം

DECEMBER 18, 2024, 11:27 PM

തിരുവനന്തപുരം:  മാരാമണ്‍ കണ്‍വെന്‍ഷനിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്   പ്രാസംഗികനായി ക്ഷണം.

ഫെബ്രുവരി 15ാം തീയതി നടക്കുന്ന യുവജന സമ്മേളനത്തില്‍ സംസാരിക്കാനാണ് വി ഡി സതീശനെ ക്ഷണിച്ചിരിക്കുന്നത്.

130 വര്‍ഷം ചരിത്രമുള്ള മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാഷ്ട്രീയക്കാര്‍ പങ്കെടുക്കാറുണ്ടെങ്കിലും പ്രസംഗിക്കാന്‍ വളരെ ചുരുക്കം ആളുകള്‍ക്കെ അവസരം ലഭിക്കാറുള്ളു. 

vachakam
vachakam
vachakam

1935-ല്‍ എബ്രഹാം മാര്‍ത്തോമ്മാ മെത്രാപ്പോലിത്തയുടെ ക്ഷണപ്രകാരം സി.വി. കുഞ്ഞിരാമന്‍ പ്രസംഗിച്ചിരുന്നു.

ജാതിസമ്പ്രദായത്തിന്റെ പേരില്‍ ഈഴവരുടെ കൂട്ട മതംമാറ്റത്തെക്കുറിച്ചുള്ള ചിന്ത കണ്‍വെന്‍ഷനില്‍ സി വി പങ്കിട്ടത് പിന്നീട് വലിയ മാറ്റങ്ങള്‍ക്ക് കാരണമായിരുന്നു. പിറ്റേവര്‍ഷത്തെ ക്ഷേത്ര പ്രവേശന വിളംബരം നടത്താന്‍ ഈ പ്രസംഗവും ഒരു കാരണമായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനും 1974-ല്‍ യൂ ഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ക്ഷണപ്രകാരം പ്രസംഗിച്ചിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam