ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയിലായെങ്കിലും ലോക ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു. 17 മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യക്ക് 55.88 പോയിൻ്റാണുള്ളത്. ഒമ്പത് ജയവും ആറ് തോൽവിയും രണ്ട് സമനിലയുമാണ് ഇന്ത്യക്കുള്ളത്.
ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്ത് തുടരുന്നു. 15 മത്സരങ്ങളിൽ ഒമ്പതും ഓസ്‌ട്രേലിയ വിജയിച്ചു. നാല് മത്സരങ്ങൾ ജയിക്കുകയും രണ്ട് സമനിലയിലാവുകയും ചെയ്തിട്ടുണ്ട്.
58.89 പോയിന്റ് ശതമാനവും ഓസീസിനുണ്ട്. 10 മത്സങ്ങളില്‍ 63.33 പോയിന്റ് ശതമാനമാണ് ദക്ഷിണാഫ്രിക്കയ്ക്ക്. ആറ് മത്സരങ്ങള്‍ അവര്‍ ജയിച്ചു. മൂന്നെണ്ണം തോറ്റപ്പോള്‍ ഒന്ന് സമനിലയില്‍ അവസാനിച്ചു.
ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം ഹാമില്‍ട്ടണ്‍ ടെസ്റ്റ് ജയിച്ച ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തേക്ക് കയറിയിരുന്നു. ശ്രീലങ്കയെയാണ് ന്യൂസിലന്‍ഡ് പിന്തള്ളിയത്. 14 മത്സരങ്ങളില്‍ ഏഴ് ജയവും ഏഴ് തോല്‍വിയും ഉള്‍പ്പെടെ 48.21 പോയന്റ് ശതമാനവുമായാണ് ന്യൂസിലന്‍ഡ് ഇന്ത്യക്ക് പിന്നില്‍ നാലാം സ്ഥാനത്തായത്.
11 ടെസ്റ്റില്‍ അഞ്ച് ജയവും ആറ് തോല്‍വിയുമുള്ള ശ്രീലങ്ക 45.45 പോയന്റ് ശതമാനവുമായി അഞ്ചാം സ്ഥാനത്താണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പര നേടിയെങ്കിലും 43.18 പോയന്റ് ശതമാനം മാത്രമുള്ള ഇംഗ്ലണ്ട് ആറാമതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്