മിന്നുമണിക്കും സജന സജീവനും ശേഷം ഒരു വയനാട്ടുകാരി കൂടി ഐഎല്ലിന്റെ(വനിത പ്രീമിയർ ലീഗ്) ഭാഗമാകുന്നു. മലേഷ്യയിൽ നടക്കുന്ന ഏഷ്യാകപ്പ് മത്സരത്തിനുള്ള അണ്ടർ 19 ഇന്ത്യൻ ടീമിൽ ഇടം നേടിയ ജോഷിതയെ ആർ.സി.ബിയാണ് ടീമിലെത്തിച്ചത്. അടിസ്ഥാന വിലയായ പത്തുലക്ഷം രൂപയ്ക്കാണ് ഓൾറൗണ്ടറെ ബംഗ്‌ളൂരു റോയൽ ചാലഞ്ചേഴ്‌സ് ടീമിലെടുത്തത്.
പാകിസ്താനെതിരെയുള്ള അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യ അണ്ടർ 19 ടീമിനായി ആദ്യ വിക്കറ്റ് സ്വന്തമാക്കിയിരുന്നു. നാലോവറിൽ 13 റൺസ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്.
സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർത്ഥിനിയാണ്. കല്പറ്റ മൈതാനി ഗ്രാമത്തുവയൽ ജോഷിയുടെയും ശ്രീജയുടെയും മകളാണ്. കഴിഞ്ഞ വർഷം ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായിരുന്നു ജോഷിത, അവിടെ നെറ്റ് ബൗളറായിരുന്നു. കേരള അണ്ടർ 19 ടീം ക്യാപ്ടനായിരുന്ന ജോഷിത അണ്ടർ 23, സീനിയർ ടീമുകളുടേയും ഭാഗമായിരുന്നു.
കഴിഞ്ഞ ഏഴുവർഷമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം.
ത്രിരാഷ്ട്ര കപ്പിനുള്ള മത്സരത്തിൽ ഇന്ത്യ എ ടീം അംഗമായിരുന്നു ജോഷിത. ഇന്ത്യ എ, ഇന്ത്യ ബി ടീമുകളും സൗത്ത് ആഫ്രിക്ക ടീമും തമ്മിലുള്ള മത്സരത്തിൽ ഏഴുവിക്കറ്റെടുത്ത് തിളങ്ങാൻ ജോഷിതയ്ക്ക് സാധിച്ചിരുന്നു. ഈ പ്രകടനമാണ് താരത്തിന് ഗുണമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്