ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പരയിൽ ഓസ്‌ട്രേലിയൻ ടീമിൽ നിന്ന് ഇന്ത്യക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ മുഹമ്മദ് കൈഫ്.
ഇന്ത്യയുടെ സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയെ എങ്ങനെ പുറത്താക്കണമെന്ന് ഓസ്‌ട്രേലിയക്ക് കൃത്യമായി അറിയാം. ഓസ്‌ട്രേലിയൻ ടീമിൽ സ്ഥിരമായി കളിക്കാത്ത സ്‌കോട്ട് ബൊലാൻ്റിന് പോലും കോഹ്‌ലിയുടെ ദൗർബല്യങ്ങൾ വ്യക്തമായി അറിയാമെന്നും കൈഫ് ചൂണ്ടിക്കാട്ടി.
'വിരാട് കോഹ്ലിയുടെ ദൗര്‍ബല്യത്തെ കുറിച്ച് ബൗളര്‍മാര്‍ക്ക് അറിയാം. ഓഫ് സ്റ്റമ്പില്‍ എറിയുകയും അദ്ദേഹം പുറത്താവുകയുമാണ് സ്ഥിരമായി നടക്കുന്നത്. സ്‌കോട്ട് ബോളണ്ടിനെ നോക്കൂ, വര്‍ഷത്തില്‍ മൂന്നോ നാലോ തവണ മാത്രമേ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി അദ്ദേഹം കളിക്കുന്നുള്ളൂ.
എന്നിട്ടും അദ്ദേഹം കോഹ്‌ലിയുടെ വിക്കറ്റുകള്‍ നേടുന്നു. ഓഫ് സ്റ്റമ്പിലേക്ക് എറിഞ്ഞാല്‍ വിരാടിന്റെ ക്യാച്ച് നേടാന്‍ കഴിയും എന്ന് അദ്ദേഹത്തിന് അറിയാം', മുഹമ്മദ് കൈഫ് പറഞ്ഞു.
സമീപകാല ടെസ്റ്റ് ക്രിക്കറ്റില്‍ മോശം ഫോം തുടരുന്ന വിരാട് കോഹ്ലിക്കെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 2020 മുതല്‍ 36 മത്സരങ്ങളില്‍ നിന്ന് 32.14 ശരാശരിയില്‍ മൂന്ന് സെഞ്ച്വറികളും ഒമ്പത് അര്‍ധസെഞ്ചുറികളും സഹിതം 1961 റണ്‍സാണ് കോഹ്ലി നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്