ദുബായ്: പിസിബിയും ബിസിസിഐയും തമ്മില്‍ സമവായത്തിലെത്തിയതിനെ തുടര്‍ന്ന് 2025 ചാംപ്യന്‍സ് ട്രോഫി പാക്കിസ്ഥാനിലും ദുബായിലുമായി ഹൈബ്രിഡ് മോഡലില്‍ സംഘടിപ്പിക്കാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനിച്ചു. 2026 ലെ ടി20 ലോകകപ്പ് സംബന്ധിച്ചും പിസിബി ബിസിസിഐ സമവായമായി. ഇന്ത്യയ്ക്കെതിരായ ലീഗ്-സ്റ്റേജ് പോരാട്ടത്തിനായി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് വരില്ല. ഈ മല്‍സരങ്ങള്‍ ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കും.
പുതിയ ക്രമീകരണത്തിന് പിസിബിക്ക് സാമ്പത്തിക നഷ്ടപരിഹാരമൊന്നും ലഭിക്കില്ലെങ്കിലും, 2027-ന് ശേഷം ഐസിസി വനിതാ ടൂര്‍ണമെന്റിന്റെ ആതിഥേയത്വ അവകാശം അവര്‍ നേടിയിട്ടുണ്ട്.
പാക്കിസ്ഥാനിലെ മൂന്ന് വേദികളിലായാവും ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുക. ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം ദുബായിലായിരിക്കും. ടൂര്‍ണമെന്റിന്റെ 10 മത്സരങ്ങള്‍ക്ക് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കും. എന്നിരുന്നാലും, പാക്കിസ്ഥാനെതിരായ പോരാട്ടം ഉള്‍പ്പെടെ ഇന്ത്യയുടെ മൂന്ന് ലീഗ് മത്സരങ്ങളും ദുബായിലാവും. കൂടാതെ, ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍, ഫൈനല്‍ എന്നിവയും ദുബായില്‍ നടക്കും. ലീഗ് ഘട്ടത്തിന് ശേഷം ഇന്ത്യ പുറത്തായാല്‍ സെമിഫൈനലും ഫൈനലും പകരം പാകിസ്ഥാനിലെ ലാഹോറിലും റാവല്‍പിണ്ടിയിലും നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്