ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡ് സീനിയർ താരം കെയ്ൻ വില്യംസൺ സെഞ്ചുറി നേടിയിരുന്നു. 156 റൺസെടുത്ത് പുറത്തായ വില്യംസൺ 33-ാം ടെസ്റ്റ് സെഞ്ചുറിയാണ് സ്വന്തമാക്കിയത്. 204 പന്തുകൾ നേരിട്ട വില്യംസൺ ഒരു സിക്‌സും 20 ഫോറും നേടി. ഇതോടെ സമകാലിക ക്രിക്കറ്റർമാരിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറിയുള്ള രണ്ടാമത്തെ താരമായി വില്യംസൺ.
36 സെഞ്ചുറിയുള്ള ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഒന്നാമൻ. ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനും 33 സെഞ്ചുറിയാണുള്ളത്. 30 സെഞ്ചുറികളുള്ള വിരാട് കോഹ്ലി നാലാമത്. ഇതോടൊപ്പം ഒരു റെക്കോർഡ് കൂടി വില്യംസണിന്റെ അക്കൗണ്ടിലായി. ഒരു ഗ്രൗണ്ടിൽ തന്നെ തുടർച്ചയായി അഞ്ച് സെഞ്ചുറികൾ നേടുന്ന ആദ്യ താരമാവാനും വില്യംസണിന് സാധിച്ചു.
ഹാമിൽട്ടണിലാണ് വില്യംസൺ തുടർച്ചയായി അഞ്ച് സെഞ്ചുറികൾ നേടിയത്. ഹാമിൽട്ടണിൽ അവസാനം കളിച്ച ഏഴ് ഇന്നിംഗ്‌സിൽ ആറിലും താരം സെഞ്ചുറി നേടി. ഈ വേദിയിൽ കളിച്ച 12 ടെസ്റ്റിൽ നിന്ന് 1614 റൺസാണ് താരം അടിച്ചെടുത്തത്. 94.94 ശരാശരിയും വില്യംസണിനുണ്ട്. സജീവ ക്രിക്കറ്റിൽ ഒരു ഗ്രൗണ്ടിൽ ഇത്രയും ശരാശരിയുള്ള മറ്റു താരങ്ങളില്ല. മെൽബണിൽ, സ്റ്റീവ് സ്മിത്തിന് 78.07 ശരാശരിയുണ്ട്. 11 ടെസ്റ്റിൽ നിന്ന് 1093 റൺസാണ് സമ്പാദ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്