റായ്പുര്‍: കുട്ടികളുണ്ടാകാന്‍ കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങിയ യുവാവിനാണ് ജീവന്‍ നഷ്ടമായി. ആനന്ദ് കുമാര്‍ യാദവ് എന്ന 35-കാരനാണ് മന്ത്രവാദിയുടെ വാക്കുകേട്ട് സാഹസം കാണിച്ചതിലൂടെ ജീവന്‍ പൊലിഞ്ഞത്. ചത്തീസ്ഗഢില്‍ സുര്‍ഗുജ ജില്ലയിലെ അംബികാപുരിലാണ് സംഭവം.
വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ആനന്ദ് കുമാറിനും ഭാര്യയ്ക്കും കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. പലവിധ ചികിത്സകള്‍ ചെയ്തിട്ടും ഫലം കാണാതെ വന്നതോടെയാണ് ഇയാള്‍ മന്ത്രവാദിയെ സമീപിച്ചത്. മന്ത്രവാദിയാണ് കുഞ്ഞുണ്ടാകാനുള്ള ഈ വിചിത്ര 'ചികിത്സ' നിര്‍ദേശിച്ചത്.
കുഞ്ഞുണ്ടാകാന്‍ കറുത്ത കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങാനായിരുന്നു മന്ത്രവാദിയുടെ നിര്‍ദേശം. അന്ധവിശ്വാസിയായ ആനന്ദ് മന്ത്രവാദിയുടെ നിര്‍ദേശം അതേപടി അനുസരിക്കുകയായിരുന്നു. കോഴിക്കുഞ്ഞിനെ വിഴുങ്ങിയ ആനന്ദ് ഉടന്‍ ബോധരഹിതനായി നിലത്തുവീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കുഞ്ഞ് തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസംകിട്ടാതെയായിരുന്നു ആനന്ദിന്റെ മരണം. കോഴിക്കുഞ്ഞ് ശ്വാസനാളത്തിനും അന്നനാളത്തിനുമിടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്