ബ്രിസ്ബെയ്ന്‍: ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയതില്‍ മാപ്പ് ചോദിച്ച് മുന്‍ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ ഇസ ഗുഹ. ബ്രിസ്ബെയ്ന്‍ ടെസ്റ്റിന്റെ രണ്ടാം ദിനം അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ ബുംറയെ 'വാനരന്‍' എന്നാണ് ഇസ വിശേഷിപ്പിച്ചത്. ബുംറയെ വിശേഷിപ്പിക്കാന്‍ തെറ്റായ വാക്ക് തിരഞ്ഞെടുത്തുവെന്നും അതില്‍ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും മൂന്നാം ദിനം കമന്ററിക്കിടെ ഇസ വ്യക്തമാക്കി.
രണ്ടാം ദിനം രണ്ട് ഓസ്ട്രേലിയന്‍ ഓപണര്‍മാരെ ബുംറ പുറത്താക്കിയതിനുശേഷം ഇന്ത്യന്‍ ബൗളറെ ബ്രെറ്റ്ലീ പ്രശംസിച്ചതിന് മറുപടിയായി സംസാരിക്കുന്നതിനിടയില്‍ ഇസയില്‍ നിന്ന് വംശീയ പരാമര്‍ശമുണ്ടായത്. 'ബുംറ ഏറ്റവും വിലപിടിപ്പുള്ള പ്രൈമേറ്റ്' എന്നായിരുന്നു ഫോക്സ് ക്രിക്കറ്റില്‍ കമന്ററിക്കിടെ ഇസ പറഞ്ഞത്.
'ഇന്നലെ കമന്ററിയില്‍ ഞാന്‍ പല തരത്തില്‍ വ്യാഖ്യാനിക്കാവുന്ന ഒരു വാക്ക് ഉപയോഗിച്ചു. എനിക്ക് പറ്റിയ തെറ്റില്‍ ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ വളരെയധികം ആരാധിക്കുന്ന, ഇന്ത്യയിലെ മികച്ച കളിക്കാരില്‍ ഒരാളെ പ്രശംസിക്കുക എന്നതു മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്.' മാപ്പ് പറഞ്ഞുകൊണ്ട് ഇസ വ്യക്തമാക്കി. തുടര്‍ന്ന് കമന്റേറ്റര്‍മാരായ രവി ശാസ്ത്രിയും ആദം ഗില്‍ക്രിസ്റ്റും ഇസയെ അഭിനന്ദിച്ച് രംഗത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്