കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം

DECEMBER 17, 2024, 3:00 AM

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ എസ്.എഫ്.ഐ പ്രതിഷേധം.  കാമ്പസില്‍ സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഗവര്‍ണര്‍. സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധം പൊലീസുമായുള്ള സംഘര്‍ഷത്തിനിടയാക്കി. സെനറ്റ് ഹാളിന്റെ വാതില്‍ ചവിട്ടിത്തകര്‍ക്കാനും പ്രതിഷേധക്കാര്‍ ശ്രമിച്ചു.

ഇതോടെ സെനറ്റ് ഹാളിനകത്തുള്ള ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. ഗവര്‍ണര്‍ പുറത്തേക്കിറങ്ങുന്ന രണ്ട് കതകിനു മുന്നിലും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇരിക്കുകയാണ്. പ്രവര്‍ത്തകരെ കതകിനു സമീപത്തുനിന്ന് നീക്കിയാല്‍ മാത്രമേ പുറത്തിറങ്ങാനാവു. സര്‍വകലാശാലാ വി.സി. നിയമനത്തില്‍ ഏകപക്ഷീയമായ നിലപാട്, സ്വന്തക്കാരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം.

ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്താനാണ് തീരുമാനം എന്നായിരുന്നു നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഗവര്‍ണര്‍ എത്തിയതോടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റിയിലേക്ക് മാര്‍ച്ചായി എത്തുകയായിരുന്നു. ഗെയ്റ്റിന്റെ പൂട്ട് തകര്‍ത്തും മതിലു ചാടിക്കടന്നും അകത്തേക്ക് കടന്ന പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിന് സമീപത്തെത്തി പ്രതിഷേധം കടുപ്പിച്ചു. കടുത്ത പൊലീസ് സുരക്ഷയെ മറികടന്നാണ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റിക്കകത്ത് കടന്നത്. പൊലീസിന്റെ നേതൃത്വത്തില്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമം നടന്നുക്കൊണ്ടിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam