കോതമംഗലത്തും കുട്ടമ്പുഴയിലും  ഹർത്താൽ തുടങ്ങി

DECEMBER 16, 2024, 8:28 PM

കോതമംഗലം : കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ  പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്നു യുഡിഎഫ് ഹർത്താൽ. കോതമംഗലം ഡിഎഫ്ഒ ഓഫിസിലേക്കു പ്രതിഷേധ റാലിയും നടക്കും.

കോടിയാട്ട് എൽദോസ് വർഗീസ് (45) ആണു ഇന്നലെ മരിച്ചത്.  സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം 5 മണിക്കൂറോളം നീണ്ടു. കലക്ടർ നടത്തിയ ചർച്ചയ്ക്കൊടുവിൽ പുലർച്ചെ രണ്ടിനാണു പ്രതിഷേധം അവസാനിച്ചത്. 

 എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകി. 27ന് കലക്ടർ അവലോകന യോഗം വിളിച്ചു.

vachakam
vachakam
vachakam

5 ദിവസത്തിനുള്ളിൽ സ്ഥലത്തു തെരുവുവിളക്കുകൾ സ്ഥാപിക്കും. ട്രഞ്ച് നിർമാണം ഇന്നാരംഭിക്കും. ഫെൻസിങ് നടപടി വേഗത്തിലാക്കും. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam