സന്നിധാനം: ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തൻ മരിച്ചു.
ഇന്നലെ വൈകിട്ട് സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് അയ്യപ്പ ഭക്തനായ ഇദ്ദേഹം താഴേക്ക് ചാടിയത്.
കർണാടക രാം നഗർ സ്വദേശി കുമാരസാമിയാണ് മരിച്ചത്. 40 വയസായിരുന്നു പ്രായം. വീഴ്ചയിൽ ഇദ്ദേഹത്തിന് കൈക്കും കാലിനും പരുക്കേറ്റിരുന്നു.
സന്നിധാനത്തെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്