തിരുവനന്തപുരം: 2025ലും പൊതു അവധികളുടെ എണ്ണം കുറയും. ഒന്നിലേറെ വിശേഷദിവസങ്ങളാണ് ഒരേ ദിവസം വരുന്നത്. അത് തന്നെയല്ല, 5 വിശേഷദിവസങ്ങൾ വരുന്നത് ഞായറാഴ്ചയാണ്.
അതുകൊണ്ട് തന്നെ 2025ൽ ഒട്ടേറെ പൊതു അവധികൾ നഷ്ടമാവും. തിരുവോണവും നബിദിനവും സെപ്റ്റംബർ 5നാണ്. ഒക്ടോബർ 2നാണ് ഗാന്ധിജയന്തിയും വിജയദശമിയും.
ഏപ്രിൽ 14ന് വിഷു ദിവസം തന്നെയാണ് അംബേദ്കർ ജയന്തി. ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണഗുരു സമാധി, മുഹറം, നാലാം ഓണം, റിപ്പബ്ലിക് ഡേ എന്നിവയൊക്കെ വരുന്നത് ഞായറാഴ്ചയും.
അതുകൊണ്ട് 6 അവധികളാണു 2025ൽ നഷ്ടപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്