തൃശൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ക്കെതിരെ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങള്‍ സുപ്രീം കോടതിയില്‍. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേവസ്വങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് പ്രകാരം പൂരം എഴുന്നള്ളിപ്പുകള്‍ നടത്താൻ കഴിയില്ല. ഈ സാഹചര്യം വ്യക്തമാക്കിയാണ് സുപ്രീം കോടതിയില്‍ ഹർജി നല്‍കിയത്. ഹർജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.
അതേസമയം ഇതിനെതിരെ മൃഗ സ്നേഹികളുടെ സംഘടനകളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തടസ ഹർജിയുമായാണ് സംഘടനകള്‍ രംഗത്തെത്തിയത്.
ആനകള്‍ തമ്മില്‍ മൂന്നു മീറ്റർ അകലം വേണമെന്നാണ് ഹൈക്കോടതി വ്യവസ്ഥ. ആനകള്‍ പരസ്പരം തൊട്ടുരുമ്മി നില്‍ക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ആന എഴുന്നള്ളിപ്പ് ആചാരത്തിന്റെ ഭാഗമല്ല. മാർഗരേഖ പ്രകാരം 23 മീറ്ററിനുള്ളില്‍ നിർത്താവുന്ന ആനകളെ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്