കൊച്ചി: ആലുവയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസ് വിചാരണ നടപടികളിലേക്ക് കടക്കുന്നു.
പറവൂർ അഡീഷണൽ സെഷൻസ് കോടതി 2 ലാണ് കേസിൻറെ വിചാരണ നടപടികൾ. പ്രാരംഭ വാദം തുടങ്ങുന്ന തീയതി അടുത്ത ദിവസം തന്നെ കോടതി പ്രഖ്യാപിക്കും.
2021 നവംബർ 23നായിരുന്നു നിയമ വിദ്യാർഥിനിയായ മോഫിയ പർവീൺ ആലുവയിലെ വീട്ടിൽ ആത്മഹത്യ ചെയ്തത്. ഭർത്താവിൻറെയും കുടുംബാംഗങ്ങളുടെയും സ്ത്രീധന പീഡനത്തെ തുടർന്നായിരുന്നു മോഫിയയുടെ ആത്മഹത്യയെന്ന് കുടുംബം ആരോപണമുയർത്തി.
ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിൻറെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവർ കേസിൽ പ്രതികളായി.
സ്ത്രീധന പീഡനത്തിനും, ഗാർഹിക പീഡനത്തിനും ഇരയായാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നാണ് കേസ് അന്വേഷിച്ച പൊലീസ് സംഘം കോടതിയിൽ നൽകിയ കുറ്റപത്രത്തിലെ കണ്ടെത്തൽ. കുറ്റപത്രം വായിച്ചു കേൾക്കാൻ മൂന്നു പ്രതികളും ഇന്നലെ കോടതിയിൽ എത്തിയിരുന്നു.
കേസിൽ ആരോപണ വിധേയനായ മുൻ എസ്എച്ച്ഒയ്ക്കെതിരെ കോടതിയിൽ സ്വകാര്യ അന്യായം നൽകുമെന്ന് മോഫിയയുടെ അച്ഛൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്