ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കേണ്ടി വന്നതിന് കാരണം കോൺഗ്രസെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ.
രാജ്യസഭയിലെ ഭരണഘടന ചർച്ചയിലാണ് കോൺഗ്രസിനെതിരെ ജെ പി നദ്ദ ആഞ്ഞടിച്ചത്. കോൺഗ്രസാണ് ഭരണഘടന തിരുത്താനും ആത്മാവ് നഷ്ടപ്പെടുത്താനും ശ്രമിച്ചത്.
1952 മുതൽ 1967 വരെ രാജ്യത്ത് ഒരു തെരഞ്ഞെടുപ്പായിരുന്നു. ആർട്ടിക്കിൾ 356 കൊണ്ടുവന്ന് കോൺഗ്രസാണ് വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകളെ വീഴ്ത്തിയത്.
നെഹ്റു 8 തവണയും ഇന്ദിര ഗാന്ധി 50 തവണയും രാജീവ് ഗാന്ധി 9 തവണയും മൻമോഹൻ സിംഗ് 10 തവണയും ഈ നിയമം ഉപയോഗിച്ചു.
ഇതാണ് രാജ്യത്ത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കേണ്ട സാഹചര്യം വരുത്തിയതെന്നും നദ്ദ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്