കോഴിക്കോട്: ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ വിശദീകരണവുമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ സ്ഥാപനത്തിലെ ജീവനക്കാർ.
മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് തങ്ങൾ വീഡിയോ തയ്യാറാക്കിയതെന്നാണ് വീഡിയോ ഒരുക്കിയവർ പറയുന്നത്.
അന്വേഷണവുമായി സഹകരിക്കുമെന്നും മറ്റു ഓൺലൈൻ പ്ലാറ്റഫോമുകളെ കുറിച്ചും അന്വേഷണം നടത്തണമെന്നും ആരോപണം ഉയർന്ന പത്താം തരം ഇംഗ്ലീഷ് വീഡിയോ തയ്യാറാക്കിയ അധ്യാപകൻ പറഞ്ഞു.
പരീക്ഷയുടെ തൊട്ടുമുൻപത്തെ ദിവസം രാത്രി 7 മണിയോടെ മറ്റുള്ളവർ വീഡിയോ തയ്യാറാക്കിയിരുന്നു. അവയെല്ലാം നോക്കി രാത്രി 12 മണിക്ക് ശേഷമാണ് എംഎസ് സൊല്യൂഷൻ വീഡിയോ തയ്യാറാക്കിയതെന്നാണ് ഇവരുടെ വിശദീകരണം.
അതാണ് കൂടുതൽ ചോദ്യങ്ങൾ ഉൾപെടാൻ കാരണം എന്നാണ് വിശദീകരണം. മറ്റു ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ വന്നതിലും ഇരട്ടി ശരിയായ ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷന്റെ വീഡിയോയിൽ ഉണ്ടായിരുന്നതെന്നാണ് ഇവർ വിശദീകരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്