കൽപ്പറ്റ: വയനാട് ദുരന്തം സർക്കാറിന്റെ കണക്കുകൾ തെറ്റെന്ന് സംസ്ഥാനത്തെ ആം ആദ്മി പാർട്ടി. 14 കുട്ടികൾ അനാഥരായി എന്നാണ് സർക്കാർ കണക്ക്.
പക്ഷേ 21 കുട്ടികളാണ് അനാഥരായിരിക്കുന്നത് എന്നാണ് പാർട്ടി കണ്ടെത്തിയതെന്നും ആം ആദ്മി വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.
വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് പത്തുലക്ഷം രൂപയും, മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട എട്ടു കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും വനിതാ ശിശു വികസന വകുപ്പ് വഴി സഹായം നൽകും എന്നാണ് കേരള ഗവൺമെൻറ് പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ ആം ആദ്മി പാർട്ടി പ്രവർത്തകർ വയനാട് ദുരന്തത്തിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള സർവേയുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ ഇത്തരത്തിലുള്ള 21 കുട്ടികൾ നിലവിലുണ്ട് എന്നാണ് മനസ്സിലായതെന്നും ആം ആദ്മി പാർട്ടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്