മലപ്പുറം: അരീക്കോട് എസ്‍ഒജി ക്യാമ്പിലെ വിനീതിൻറെ ആത്മഹത്യയിൽ കൊണ്ടോട്ടി ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം തുടങ്ങും.
ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിരുന്നു.
വിനീതിൻറെ മരണത്തിൽ കുറ്റവാളികളെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് അരീക്കോട് എസ്‍ഒജി ക്യാംപിലേക്ക് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് നടത്തും.
വിനീതിന് എസ്‍ഒജി ക്യാമ്പിൽ തൊഴിൽ പീഡനം നേരിട്ടോ, അവധി നിഷേധിക്കപ്പെട്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും.
എസ്‍ഒജി ക്യാംപിലെ ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ക്യാംപിലെ ശുചിമുറിയിലാണ് തണ്ടർബോൾട്ട് കമാൻഡോ ആയിരുന്ന വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്