കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: പ്രതിഷേധം അവസാനിച്ചു,  മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

DECEMBER 16, 2024, 7:00 PM

കൊച്ചി: കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിഷേധം പുലർച്ചയോടെയാണ് അവസാനിച്ചത്.   പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

 നാട്ടുകാരുടെ ആവശ്യങ്ങളിൽ ജില്ലാ കളക്ടർ  ഉറപ്പ് നൽകി.  പ്രതിഷേധം തുടങ്ങി ഏഴ്  മണിക്കൂർ പിന്നിട്ടപ്പോഴാണ് നഷ്ടപരിഹാരമടക്കമുള്ള കാര്യത്തിലടക്കം നാട്ടുകാർക്ക് ജില്ലാ കളക്ടർ ഉറപ്പ് നൽകിയത്. 

അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താൽക്കാലികമായി നാട്ടുകാർ അവസാനിപ്പിച്ചത്.

vachakam
vachakam
vachakam

 തുടർന്ന് മൃതദേഹം അപകടം നടന്ന സ്ഥലത്തുനിന്നും കോതമംഗലം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം, കോതമംഗലത്ത് ഇന്ന് മൂന്ന് മണിക്ക് പ്രതിഷേധ റാലിയിൽ മാറ്റമുണ്ടാകില്ലെന്നും നാട്ടുകാർ അറിയിച്ചിട്ടുണ്ട്. നേരത്തെ സംഭവ സ്ഥലത്തേക്ക് എത്തി കളക്ടർക്കും എംഎൽഎക്കും നേരെ നാട്ടുകാർ ശക്തമായ രോഷം പ്രകടിപ്പിച്ചിരുന്നു. നീണ്ട നേരത്തെ ചർച്ചയ്ക്കൊടുവിലാണ് സമവായത്തിലെതത്തിയത്.

നാട്ടുകാർ ആവശ്യപ്പെട്ട പ്രകാരം ട്രഞ്ചുകളുടെ നിർമാണം ഇന്ന് തന്നെ തുടങ്ങും. പ്രദേശത്ത് വൈദ്യുത വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികളും ഇന്ന് മുതൽ തന്നെ ആരംഭിക്കും. സോളാർ ഫെൻസിങ്ങിന്റെ ജോലികൾ 21ന് ആരംഭിക്കും. തൂക്ക് സോളാർ വേലി സ്ഥാപിക്കും. ഉറപ്പുനൽകിയ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തിൽ നേരിട്ടെത്തി  27ന് അവലോകന യോഗം ചേരുമെന്നും കളക്ടർ പ്രതിഷേധിച്ച നാട്ടുകാർക്ക് മുന്നിലെത്തി ഉറപ്പുനൽകി.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam