മലപ്പുറം: മെക് 7 വ്യായാമ കൂട്ടായ്മക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി. മലപ്പുറം ചേളാരിയിൽ നടന്ന മെക് 7 വ്യായാമത്തിൽ അബിൻ പങ്കെടുത്തു.
വളരെ നല്ല അനുഭവമായിരുന്നുവെന്നും ബേസിക് എക്സൈസുകളാണ് പഠിപ്പിക്കുന്നത്. ജിമ്മിലും യോഗയുമൊക്കെ ചെയ്യുന്നത് പോലെയുള്ള എക്സൈസുകൾ.
ഈ കൂട്ടായ്മക്കെതിരെ എന്തിനാണ് വർഗീയമായ ദുർപ്രചാരണം നടത്തുന്നത് എന്നറിയില്ലെന്ന് അബിൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇത് പ്രോത്സാഹിപ്പിക്കണമെന്നും അബിൻ വർക്കി പറഞ്ഞു. ശാഖകളിൽ ദണ്ഡ് വെച്ച് പരിശീലനം നടത്തുമ്പോൾ സിപിഎമ്മിന് ഇല്ലാത്ത എന്ത് പ്രശ്നമാണ് ആളുകൾ എക്സെസൈസ് ചെയ്യുമ്പോഴുണ്ടാവുന്നത് എന്നറിയില്ല. ഇതിൽ പങ്കെടുക്കണമെന്നാണ് പറയുന്നത്.
അതുകൊണ്ടാണ് ഇന്ന് പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്. നാളെ കോൺഗ്രസ് നേതാവ് എപി അനിൽ കുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്