പത്തനംതിട്ട : ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചെരിഞ്ഞു. പമ്പാവാലിക്ക് സമീപം നാറണന്തോട് ഭാഗത്താണ് അപകടമുണ്ടായത്.
രാവിലെ എട്ടുമണിയോടെയാണ് സംഭവം. ശബരിമല ദർശനം നടത്തി മടങ്ങുകയായിരുന്ന 15 തീർഥാടകർ ബസിൽ ഉണ്ടായിരുന്നു.
സൂപ്പർഫാസ്റ്റ് ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. മരത്തിൽ തങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവർ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകി. വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബസ് മരത്തിൽ തങ്ങി നിന്നതോടെ യാത്രക്കാർ ഉടൻ പുറത്തിറങ്ങി. രണ്ടു ക്രെയിൻ ഉപയോഗിച്ച് ബസ് പിന്നീട് പുറത്തെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്