തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തടസ ഹര്‍ജിയില്‍ വിവരാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തും.
ജനുവരി എട്ടിനാണ് തടസഹര്‍ജിയില്‍ തെളിവെടുപ്പ് നടത്തുന്നത്. തടസ ഹര്‍ജി നല്‍കിയത് തിരുവനന്തപുരം സ്വദേശി മുണ്ടേല പി ബഷീറാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ അവസരം നല്‍കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
പൂഴ്ത്തിയ പേജുകള്‍ പുറത്തുവിടണമെന്ന ഹര്‍ജിയില്‍ വിധി പറയുന്നതിന് തൊട്ട് മുന്‍പാണ് തടസഹര്‍ജി എത്തിയത്.
സാംസ്‌കാരിക വകുപ്പ് അഞ്ചു പേജുകള്‍ പുറത്തുവിടാതിരുന്നത് പിഴവാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നുകൂടുതല്‍ പേജുകള്‍ കമ്മീഷന്‍ പുറത്തുവിടുമെന്ന വിവരത്തിന് തൊട്ടുപിന്നാലെയാണ് തടസ ഹര്‍ജി എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്