ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇംഗ്ലണ്ട് താരം ജോ റൂട്ട്. കഴിഞ്ഞയാഴ്ച ഇംഗ്ലണ്ട് ടീമിലെ സഹതാരമായ ഹാരി ബ്രൂക്ക് റൂട്ടിനെ മറികടന്ന് ഒന്നാമതെത്തിയിരുന്നു.
എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം റാങ്കില്‍ മടങ്ങിയെത്തിയിരിക്കുകയാണ് റൂട്ട്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ ബ്രൂക്ക് ഗോള്‍ഡന്‍ ഡക്കാവുകയും രണ്ടാം ഇന്നിങ്ങ്‌സില്‍ ഒരു റണ്‍സിന് പുറത്താവുകയും ചെയ്തത് റൂട്ടിന് തുണയാവുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടിനെതിരെ അര്‍ധസെഞ്ചുറിയുമായി ഭേദപ്പെട്ട പ്രകടനം നടത്തിയ ജോ റൂട്ട് ഒന്നാം സ്ഥാനത്തേക്ക് കയറി.
പുതിയ റാങ്കിംഗില്‍ ഇന്ത്യന്‍ താരമായ യശ്വസി ജയ്‌സ്വാളും ഓസീസ് താരം ട്രാവിസ് ഹെഡും നാലും അഞ്ചും സ്ഥാനങ്ങളില്‍ തുടരുകയാണ്. ഒമ്പതാം സ്ഥാനത്തുള്ള റിഷഭ് പന്താണ് ആദ്യ പത്തില്‍ ഇടമുള്ള മറ്റൊരു ഇന്ത്യന്‍ താരം. വിരാട് കോലി ഇരുപതാം സ്ഥാനത്തുള്ള പട്ടികയില്‍ സ്റ്റീവ് സ്മിത്ത് പതിനൊന്നാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്