ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടത്തിലെത്തി ജസ്പ്രീത് ബുംറ. കപില്‍ ദേവിന്റെ 51 വിക്കറ്റ് നേട്ടമാണ് പഴങ്കഥയായത്.
ആദ്യ ഇന്നിങ്‌സില്‍ 6/76 എന്ന നിലയില്‍ മികച്ച ബൗളിങ് കാഴ്ചവെച്ച ബുംറ വിക്കറ്റ് നേട്ടത്തോടെ ഓസ്‌ട്രേലിയയില്‍ 49 വിക്കറ്റുകള്‍ നേടിയ കുബ്ലെയെ മറികടന്നിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ ഉസ്മാന്‍ ഖവാജയെയും മാര്‍നസ് ലാബുഷെയ്‌നെയും പുറത്താക്കിയതോടെയാണ് പട്ടികയില്‍ റെക്കോര്‍ഡ് നേട്ടത്തോടെ ബുംറ ഒന്നാം സ്ഥാനത്തെത്തിയത്.
ഓസ്‌ട്രേലിയയില്‍ 10 ടെസ്റ്റുകളില്‍ നിന്നാണ് ബുംറയുടെ 52 വിക്കറ്റ് നേട്ടം. 11 ടെസ്റ്റുകളില്‍ നിന്നായിരുന്നു കപിലിന്റെ നേട്ടം.ഓസ്‌ട്രേലിയയില്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടിക
1. ജസ്പ്രീത് ബുംറ - 52*
2. കപില്‍ ദേവ് - 51
3. അനില്‍ കുംബ്ലെ - 49
4. ആര്‍ അശ്വിന്‍ - 40
5. ബിഷന്‍ സിങ് ബേദി - 35
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ആണ്. 18 ടെസ്റ്റുകളില്‍ നിന്ന് 63 വിക്കറ്റുകളാണ് ലിയോണിന്റെ നേട്ടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്