ഇടുക്കി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു.
ഇന്ന് രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. ഇടുക്കി പെരുവന്താനത്തിന് സമീപമാണ് അപകടം. അപകടത്തിൽ ആറു അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു
തമിഴ്നാട് ചെങ്കൽപേട്ട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ വളവിന് സമീപം ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഉടൻ തന്നെ മറ്റു വാഹനങ്ങളിലെത്തിയവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ മുണ്ടക്കയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്