ഡോണള്‍ഡ് ട്രംപിന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

DECEMBER 18, 2024, 12:12 PM


വാഷിംഗ്ടണ്‍: പുതിയ ലുക്കിലെത്തി ഞെട്ടിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഡ് ക്ലബ്ബിലാണ് പുതിയ ലുക്കില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടത്. വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈലിലും അതിലും വ്യത്യസ്തമായ ഡ്രസ്സിംഗ് സ്‌റ്റൈലിലുമാണ് ട്രംപ് എത്തിയത്.

കൈയ്യിലൊരു തൊപ്പിയുമായി മാദ്ധ്യമങ്ങളോട് സുഖവിവരം അന്വേഷിക്കുന്ന ട്രംപാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. ആളുകളുടെയും മാദ്ധ്യമങ്ങളുടെയും അരികിലേക്ക് എത്തി അവരോട് സംസാരിക്കുകയാണ് ട്രംപ്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.

2025 ജനുവരി 20 നാണ് യുഎസ് പ്രഡിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെ പരാജയപ്പെടുത്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയമുറപ്പിച്ചത്. അമേരിക്കയുടെ 47-ാം പ്രസിഡന്റായാണ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam