ഡാളസ്: മലിനജല ശുദ്ധീകരണ പ്ലാന്റിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 100 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഡാളസ് സിറ്റിക്കെതിരെ കുടുംബം കേസ് ഫയൽ ചെയ്തു. 66 കാരിയായ തെരേസ ഗോൺസാലെസ് വടക്കുപടിഞ്ഞാറൻ ഡാളസിലെ നടപ്പാതയിലെ മാൻഹോളിലൂടെ വീണതായി കുടുംബം പറയുന്നു. ഡാളസ് സിറ്റിയാണതിനു ഉത്തരവാദിയെന്നും അവർ പറഞ്ഞു.
ചൊവ്വാഴ്ച ഗോൺസാലസിന്റെ മരണത്തെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തതിന് ശേഷം രണ്ട് ദൃക്‌സാക്ഷികൾ മുന്നോട്ട് വന്നതായി കുടുംബത്തിന്റെ അഭിഭാഷകൻ പറയുന്നു.
ഗോൺസാലസ് വീഴുന്നത് താൻ കണ്ടതായി അവകാശപ്പെടുന്ന ഒരു ഡ്രൈവറാണ് ഒരാൾ. അവർ ഉടനെ 911 വിളിച്ചു .
അവിടെയുണ്ടായിരുന്ന ജോലിക്കാരെയും വിവരം അറിയിച്ചു . ആ സമയം 'നാലു ജോലിക്കാർ അവിടെ ഉണ്ടായിരുന്നു. 'നിങ്ങൾ മാൻഹോൾ കവർ ഓഫ് ചെയ്തത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.' പരസ്പരം കുറ്റപ്പെടുത്താനാണു ജീവനക്കാർ ശ്രമിച്ചതെന്നു കുടുംബത്തിന്റെ അഭിഭാഷകൻ റമേസ് ഷാമി, ദൃശ്യത്തിന്റെ ഒരു ഫോട്ടോയിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് പറയുന്നു.
കാണാതായതിനു മൂന്ന് ദിവസങ്ങൾക്കു ശേഷം ഗോൺസാലെസിന്റെ മൃതദേഹം തെക്കുകിഴക്കൻ ഡാളസിലെ മലിനജല ശുദ്ധീകരണ പ്ലാന്റിൽ ഒമ്പത് മൈലിലധികം അകലെ കണ്ടെത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് തങ്ങൾക്ക് ഇപ്പോൾ പ്രതികരിക്കാനാകില്ലെന്ന് സിറ്റി വക്താവ് പറഞ്ഞു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്