ചൂരൽമല ദുരന്ത ബാധിതർക്കു മലയാളീ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ 2 ഓട്ടോറിക്ഷയും 1 സൈക്കളും കൈമാറി. മുണ്ടക്കൽ സ്വദേശികളായ നൗഫൽ, ജംഷീർ എന്നിവർക്കാണ് ജീവനോപാധിക്കായി ഓട്ടോറിക്ഷകൾ കൈമാറിയത്.
ഡിസംബർ 12 രാവിലെ 10 മണിക്ക് കൽപറ്റയിൽ വച്ചുനടന്ന ലളിതമായ ചടങ്ങിൽ എം.എൽ.എ. അഡ്വ. സിദ്ധീഖ്, മലയാളീ അസോസിഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ പ്രസിഡന്റ് ശ്രീജിത്ത് കോമത്തിന്റെ സാന്നിധ്യത്തിൽ കൈമാറി. മഹനീയമായ ഈ പ്രവർത്തിന് എം.എൽ.എ. അഡ്വ. സിദ്ധീഖ്, മലയാളീ അസോസിഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ ഭാരവാഹികളോട് നന്ദി അറിയിച്ചു.
നാടിനെ നടുക്കിയ ഈ ദുരന്ത ബാധിരർക്കു ഒരു ചെറിയ സഹായം നൽകാൻ സാധിച്ചതിൽ അതിയായ ചരിതാർഥ്യം ഉണ്ടെന്നു ശ്രീജിത്ത് പറഞ്ഞു. ഇതിടൊപ്പം മണിക്കൂറുകളോളം ധീരമായി മുത്തശ്ശിയെ രക്ഷിക്കാൻ പ്രയത്‌നിച്ച ഹാനി എന്ന ബാലന് ഒരു സൈക്കളും സമ്മാനിച്ചു.
ഈ സഹായ പ്രവർത്തനം സാധ്യമാക്കിയ മാപ്പ് കമ്മിറ്റി അംഗങ്ങൾക്കും, ഫിലഡൽഫിയയിലെ മലയാളി സമൂഹത്തിനും, മാപ്പ് പ്രസിഡന്റ് ശ്രീജിത്ത് കോമത്തു നന്ദി അറിയിച്ചു. ഈ ഉദ്യമത്തിന് നേതൃത്വം നൽകിയ ചാരിറ്റി ചെയർപേഴ്‌സൺ ലിബിൻ പുന്‌ശ്ശേരി, സെക്രട്ടറി ബെൻസൺ വർഗീസ് പണിക്കർ, ട്രഷറർ ജോസഫ് കുരുവിള എന്നിവരെയും പ്രത്യേകം നന്ദി അറിയിച്ചു.
സജു വർഗീസ്, മാപ്പ് പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്