ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഗ്ലോറിയ 2024 എന്ന പേരിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. സ്കൂളിലെ വിവിധ ക്ലാസുകളുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ഒരുക്കിക്കൊണ്ടാണ് ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ വർണ്ണശബളമാക്കിയത്. മതബോധന സ്കൂളിന്റെ അസിസ്റ്റന്റ് ഡയറക്ടർ മനീഷ് കൈമൂലയിലിന്റെ നേതൃത്വത്തിലുള്ള ടീച്ചേഴ്സും വോളന്റീയേഴ്സും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
സെന്റ് മേരീസ് ഗായക സംഘം ഒരുക്കിയ കരോൾ ഗാനങ്ങളും കൂടാരയാഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്മസ് പാപ്പാ മത്സരവും ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി. വികാരി ഫാ. സിജു മുടക്കോടിയിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, വിസിറ്റേഷൻ സന്ന്യാസ സമൂഹാംഗങ്ങൾ എന്നിവരടക്കമുള്ള പാരിഷ് കമ്മറ്റി ആഘോഷങ്ങളുടെ സജ്ജീകരണങ്ങൾക്ക് ചുക്കാൻ പിടിച്ചു.
അനിൽ മറ്റത്തിക്കുന്നേൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്