വാഷിംഗ്‌ടൺ: നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് മാനനഷ്ടക്കേസിൽ 15 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകുമെന്ന് അമേരിക്കൻ ചാനലായ എബിസി ന്യൂസ്.
ട്രംപ് നൽകിയ മാനനഷ്ടക്കേസിലാണ് നഷ്ടപരിഹാരം. ഒരു മില്യൺ ഡോളർ അറ്റോർണി ഫീസായി ട്രംപിന് നൽകാനും പരസ്യ ക്ഷമാപണം നടത്താനും കോടതി ഉത്തരവിട്ടിരുന്നു.
ഒത്തുതീർപ്പ് വ്യവസ്ഥയ്ക്ക് ചാനലും അവതാരകനും തയ്യാറായതോടെ കേസ് ഫ്ളോറിഡ കോടതി തീർപ്പാക്കി. കഴിഞ്ഞ മാർച്ച് 10 ന് നടന്ന ചാനൽ പരിപാടിയിൽ എബിസി അവതാരകൻ ജോർജ്ജ് സ്റ്റെഫാനോ പൗലോസ്, ട്രംപ് ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന പരാമര്‍ശം നടത്തിയതാണ് കേസിനാസ്പദമായ സംഭവം.
തന്നെ മോശക്കാരനാക്കാനായി ഇല്ലാത്ത കാര്യങ്ങൾ ചാനൽ പരിപാടിയിൽ കെട്ടിച്ചമയ്ച്ച് അവതരിപ്പിച്ചുവെന്നാണ് അവതാരകനെതിരെ ട്രംപ് ഹർജിയിൽ പറഞ്ഞത്.
എബിസി ന്യൂസ് മാനേജ്‌മെൻ്റും അവതാരകനായ സ്റ്റെഫാനോ പൗലോസും ട്രംപിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുകയും പരസ്യ പ്രസ്താവന നടത്തുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്