ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ വിള്ളല്‍! എന്ത് സംഭവിച്ചാലും അതിജീവിക്കുമെന്ന് ബൈഡന്‍

DECEMBER 18, 2024, 4:05 AM

വാഷിംഗ്ടണ്‍: അടുത്തിടെ ഉണ്ടായ ചില കുറ്റാരോപണങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്നുവന്ന തങ്ങളുടെ ബന്ധത്തിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും കഴിയുമെന്ന് ബൈഡന്‍ ഭരണകൂടം. സിഖ് വിഘടനവാദിയുമായി ബന്ധപ്പെട്ട ആരോപണവും ഇന്ത്യന്‍ കോടീശ്വരന്‍ ഗൗതം അദാനിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണവും അതിജീവിക്കുമെന്ന് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി.

രണ്ട് ആരോപണങ്ങളും ഇന്ത്യ-യുഎസ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയെന്നും ഇത് ഉചിതമായി നേരിടാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഒരു മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിഖ് വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താനുള്ള പദ്ധതിയില്‍ ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് ന്യൂയോര്‍ക്ക് കോടതിയില്‍ യുഎസ് നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു.

മറ്റൊരു കുറ്റപത്രത്തില്‍ ഇന്ത്യന്‍ കോടീശ്വരന്‍ ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഇന്ത്യയും യുഎസും വെല്ലുവിളികളെ അതിജീവിക്കുമെന്ന് ബൈഡന്‍ ഭരണകൂടം ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ വൈവിധ്യപൂര്‍ണവും കൂടുതല്‍ ആഴത്തിലുള്ളതുമാണ്. സ്ഥിരമായി ഇരുരാജ്യങ്ങളും ചില വെല്ലുവിളികളില്‍ എത്തിച്ചേരാറുണ്ട്. എന്നാല്‍ അവ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ സാധ്യമായ ഏറ്റവുംഉചിതമായ കൂടിയാലോചന നടത്തിയിട്ടുണ്ടെന്ന് തനിക്ക് ഉറപ്പുനല്‍കാന്‍ കഴിയും. ഇത് വേണ്ട രീതിയില്‍ നേരിടാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉയര്‍ന്നു വന്ന കുറ്റാരോപണങ്ങളില്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്നും, ബന്ധപ്പെട്ട ഏജന്‍സികള്‍ അത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്ത് ആരോപണങ്ങള്‍ ഉയര്‍ന്നുവന്നാലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാണെന്നും ബൈഡന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ കേസെടുത്തിരുന്നു. ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപയുടെ കൈക്കൂലി നല്‍കിയതിനെതിരെയാണ് നടപടി. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സാഗര്‍ അദാനിക്കെതിരെയും (30) കേസെടുത്തിട്ടുണ്ട്.

20 വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോര്‍ജ്ജ കരാറുകള്‍ നേടുന്നതിന് അദാനിയും കൂട്ടരും 250 മില്യണ്‍ യുഎസ് ഡോളറിലധികം കൈക്കൂലി നല്‍കി, ഇക്കാര്യം മറച്ചുവെച്ച് നിക്ഷേപ തട്ടിപ്പ് നടത്തി എന്നിവയാണ് ആരോപണങ്ങള്‍. അദാനി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതതിരെയാണ് കേസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam