അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ; യുഎസും അത് തന്നെ ചെയ്യും, ഇന്ത്യയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

DECEMBER 17, 2024, 11:22 PM

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കുന്ന ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചും നികുതി ചുമത്തുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറ്റ് രാജ്യങ്ങള്‍ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തിയാല്‍ അതേ രീതിയില്‍ തിരിച്ചടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ട്രംപ് നിലപാട് വ്യക്തമാക്കിയത്.

മറ്റ് രാജ്യങ്ങള്‍ തങ്ങള്‍ക്ക് നികുതി ചുമത്തിയാല്‍ അതേ തുക തിരിച്ചും നികുതിയായി ഈടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലായിപ്പോഴും അവര്‍ തങ്ങള്‍ക്ക് അധിക നികുതി ചുമത്തുകയാണ്. എന്നാല്‍ തങ്ങള്‍ തിരിച്ച് അങ്ങനെ ചെയ്യാറില്ലെന്ന് ട്രംപിനെ ഉദ്ദരിച്ച് ന്യൂസ് ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു.

ചൈനയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ചില യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയും ബ്രസീലും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉയര്‍ന്ന നികുതി ചുമത്തുന്നതായി അദ്ദേഹം ആരോപിച്ചു. യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ നൂറ് ശതമാനം നികുതി ഈടാക്കിയാല്‍ തിരിച്ചും അതുതന്നെ ചെയ്യുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam