പത്തനംതിട്ട: പത്തനംതിട്ട മുറിഞ്ഞകല്ലിൽ ഇക്കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെ സംസ്കാരം ഇന്ന് (വ്യാഴാഴ്ച) നടക്കും.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംസ്കാരം. ബന്ധുക്കൾ വിദേശത്ത് നിന്ന് എത്തിയതോടെയാണ് സംസ്കാരം ഇന്ന് നടത്താൻ തീരുമാനിച്ചത്.
നവദമ്പതിമാരായ നിഖിലും അനുവും, ഇരുവരുടെയും അച്ഛന്മാരുമാണ് അപകടത്തിൽ മരിച്ചത്. ഇവരെല്ലാവരും ഒരേ ഇടവക ആയതിനാൽ രാവിലെ എട്ടുമണി മുതൽ പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്നു മടങ്ങിയെത്തിയ ദമ്പതിമാരെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ട് വരും വഴി ശബരിമല തീർത്ഥാടകരുടെ ബസ്സിൽ കാർ ഇടിച്ചുകയറിയായിരുന്നു അപകടം.
മൂന്നുപേർ സംഭവസ്ഥലത്ത് വെച്ച് മരച്ചിരുന്നു, അനുവിനെ ആബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്